
മലപ്പുറം: തിരൂരിൽ ട്രെയിനിൽ കടത്തിയ എംഡിഎംഎ പിടികൂടി. പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശി ഹൈദരലി, വേങ്ങര സ്വദേശികളായ കബീർ, അസൈനാർ എന്നിവരാണ് പിടിയിലായത്. 140 ഗ്രാം എംഡിഎംഎ ബാഗിൽ ഒളിപ്പിച്ചാണ് ബോംബെയിൽ നിന്ന് കൊണ്ടുവന്നത്. തിരൂർ പൊലീസും, ഡാൻസാഫും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Content Highlights- MDMA smuggled in train seized in Tirur