
മലപ്പുറം : മലപ്പുറത്ത് പേരയ്ക്ക പറിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തിരുനാവായ പട്ടർനടക്കാവ് സ്വദേശി കരിങ്കപ്പാറ വീട്ടിൽ സുഹറ (46) ആണ് മരിച്ചത്.
വീടിന്റെ ടെറസിൽ നിന്ന് പേരയ്ക്ക പറിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീഴുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
content highlights : Housewife falls into well after slipping while picking guava; tragic end