
മലപ്പുറം: മലപ്പുറത്ത് കാട്ടുപന്നി ആക്രമണം. മലപ്പുറം പുറത്തൂര്, ചമ്രവട്ടം എന്നിവിടങ്ങളില്ലാണ് കാട്ടുപന്നി ആക്രമണം ഉണ്ടായത്.
ആക്രമണത്തിൽ വയോധികനടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു. മുട്ടനൂര്‍ ഉണ്ടപ്പടി സ്വദേശി കമ്മു, മണി എന്നിവർക്കാണ് പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ കമ്മുവിനെ പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയിലേക്ക് മാറ്റി.
Content Highlights:Wild boar attack in Malappuram Two people injured