
മലപ്പുറം: മഞ്ചേരിയിൽ സ്വകാര്യ ബസ് ജീവനക്കാരനെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആനക്കയം സ്വദേശി സിജു(37) ആണ് മരിച്ചത്. മലപ്പുറം ഒതുക്കുങ്ങലിൽ ബസ് ജീവനക്കാരുടെ മർദ്ദനത്തിന് പിന്നാലെ ഓട്ടോറിക്ഷ ഡ്രൈവർ മരിക്കാനിടയായ കേസിൽ മൂന്നാം പ്രതിയാണ് സിജു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
Content HighlightsAccused in autorickshaw driver's death case after being beaten by bus staff commits suicide at lodge