അനുഗ്രഹ വർഷം ചൊരിഞ്ഞ് കൽപ്പാത്തിയിൽ ദേവരഥസംഗമം

മൂന്ന് ദിവസങ്ങളിലായി അഗ്രഹാര വീഥികളിൽ പ്രയാണം തുടർന്നിരുന്ന ദേവരഥങ്ങൾ, ഇന്ന് വൈകിട്ടോടെ തേരുമുട്ടിയിൽ സംഗമിച്ചു

dot image

പാലക്കാട്: കൽപ്പാത്തിയുടെ അഗ്രഹാര വീഥികളിൽ അനുഗ്രഹ വർഷം ചൊരിഞ്ഞ് ദേവരഥസംഗമം. വ്രതശുദ്ധിയോടെയുള്ള ഒരു വർഷത്തെ കാത്തിരിപ്പിന്റെയും പ്രാർത്ഥനകളുടെയും സാഫല്യമായി കൽപ്പാത്തി നിവാസികളെ മൂർത്തികൾ അഗ്രഹാര വീഥികളിൽ നേരിട്ടെത്തി അനുഗ്രഹിച്ചു.

മൂന്ന് ദിവസങ്ങളിലായി അഗ്രഹാര വീഥികളിൽ പ്രയാണം തുടർന്നിരുന്ന ദേവരഥങ്ങൾ, ഇന്ന് വൈകിട്ടോടെ തേരുമുട്ടിയിൽ സംഗമിച്ചു. ജാതിമതഭേദമന്യേ പതിനായിരക്കണക്കിന് ആളുകളാണ് രഥോത്സവത്തിന്റെ പ്രധാന ചടങ്ങായ ദേവരഥസംഗമം കാണാൻ ഇത്തവണ കൽപ്പാത്തിയിലെത്തിയത്.

വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ മൂന്ന് തേരുകളും, പഴയ കൽപ്പാത്തി ലക്ഷ്മിനാരായണ പെരുമാൾ ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിലെ ഓരോ തേരുകളും ദേവരഥസംഗമത്തിൽ അണിനിരന്നു. മന്തക്കര മഹാഗണപതിയുടെ തേര്, സംഗമത്തിന് മുന്നോടിയായി തേരുമുട്ടിയിൽ നിന്ന് മന്തക്കരയിലേക്ക് തിരിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us