പാലക്കാട്: പാലക്കാട് മണ്ണാര്ക്കാട് വിയ്യകുറിശ്ശിയില് നിര്ത്തിയിട്ട ജെസിബി മോഷണം പോയി. നരിയംക്കോട് സ്വദേശി അബുവിന്റെ KL 50 D 3457 എന്ന നമ്പറിലുളള ജെസിബിയാണ് മോഷണം പോയത്. ജെസിബി വാളയാര് ടോൾ പ്ലാസ കടന്നുപോയതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഉടമയുടെ പരാതിയില് മോഷണം പോയ ജെസിബിയ്ക്കായി മണ്ണാർക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.