അഗളിയില് മലയിൽ അകപ്പെട്ട് വിദ്യാർത്ഥികൾ; കനത്ത മഴയിലും ഇരുട്ടിലും വഴി തെറ്റി

മഴ കനത്തതോടെ ഇരുട്ട് മൂടി വഴി തെറ്റി പോകുകയായിരുന്നു.

dot image

പാലക്കാട്: അഗളിയില് വ്യൂ പോയിന്റ് കാണാനെത്തിയ വിദ്യാര്ത്ഥികള് മലയില് അകപ്പെട്ടു. മഴ പെയ്തതോടെ വിദ്യാർത്ഥികൾ വഴി തെറ്റി മലമുകളില് അകപ്പെടുകയായിരുന്നു. അഗളി മഞ്ഞച്ചോല വ്യൂ പോയിന്റ് കാണാനാണ് വിദ്യാര്ത്ഥികളെത്തിയത്. എടത്തനാട്ടുകര സ്വദേശികളായ നാല് പേരാണ് മലയില് അകപ്പെട്ടത്. മഴ കനത്തതോടെ ഇരുട്ട് മൂടി വഴി തെറ്റി പോകുകയായിരുന്നു. അഗളി പൊലീസും ഫയര്ഫോഴ്സും സംഭവസ്ഥലത്തെത്തി. വനത്തില് അകപ്പെട്ടവര് സുരക്ഷിതരെന്ന് പൊലീസ് അറിയിച്ചു.അഗളി സിഐയുടെ നേതൃത്വത്തിലുളള സംഘം മലയിലേക്ക് തിരിച്ചിരിക്കുകയാണ്.

ഇന്നും നാളെയും അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us