കാട്ടുപന്നികളെ തടുക്കാൻ വെച്ച വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റു: വയോധികയ്ക്ക് ദാരുണാന്ത്യം

ഇന്നലെ രാവിലെ വീട്ടിൽ നിന്ന് 100 മീറ്റർ മാറിയുള്ള സൊസൈറ്റിയിൽ പാൽ നൽകാൻ പോയതായിരുന്നു പാറുക്കുട്ടിയമ്മ.

dot image

പാലക്കാട്: ഒറ്റപ്പാലത്ത് വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. പനമണ്ണ അമ്പലവട്ടം പാറുക്കുട്ടി(60)ആണ് മരിച്ചത്. വീടിന് സമീപത്തെ കോഴി ഫാമിൽ കാട്ടുപന്നികളെ തടയാൻ വെച്ച വൈദ്യുതി കെണിയിൽ നിന്നാണ് ഷോക്കേറ്റത്. ഇന്നലെ രാവിലെ വീട്ടിൽ നിന്ന് 100 മീറ്റർ മാറിയുള്ള സൊസൈറ്റിയിൽ പാൽ നൽകാൻ പോയതായിരുന്നു പാറുക്കുട്ടിയമ്മ.

മുലപ്പാല് തൊണ്ടയില് കുടുങ്ങി കുഞ്ഞ് മരിച്ചു

പശുവിനുള്ള പുല്ലരിഞ്ഞ ശേഷം 11 മണിയോടെ വീട്ടിലെത്താറുള്ള പാറുക്കുട്ടിയമ്മ ഏറെ വൈകിയും തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് ബന്ധുക്കൾ നടത്തിയ തെരച്ചലിലാണ് പാറുക്കുട്ടിയമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി പത്ത് മണിയോടെയാണ് വീടിന് സമീപത്തെ കോഴി ഫാമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാട്ടുപന്നികളെ തടയാൻ സ്ഥാപിച്ചിരുന്ന വൈദ്യുതി കെണിയിൽ നിന്നാണ് ഷോക്കേറ്റാണ് പാറുക്കുട്ടിയമ്മ മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ ഫാം ഉടമ അമ്പലവട്ടം സ്വദേശിയെ ഒറ്റപ്പാലം പൊലീസ് കസ്റ്റഡിയിൽ എടുത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us