'കിട്ടുവിനെ കിട്ടി', തട്ടി കൊണ്ട് പോയ നായക്കുട്ടിയെ തിരിച്ചേൽപ്പിച്ച് മോഷ്ടാവ്

കൈവിട്ടുപോയെന്ന് കരുതിയ നായക്കുട്ടിയെ തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് ബഷീർ ഇപ്പോൾ

dot image

പാലക്കാട്: തട്ടി കൊണ്ട് പോയ വളർത്തു നായ കിട്ടുവിനെ തിരിച്ചേൽപ്പിച്ച് മോഷ്ടാവ്. മണ്ണാർക്കാട് നിന്ന് ഇന്നലെ വൈകിട്ടാണ് വർക് ഷോപ്പ് ഉടമയായ ബഷീറിന്റെ നായക്കുട്ടിയെ മോഷ്ടിച്ചത്. സിസിടിവി പരിശോധിച്ചപ്പോൾ ഓട്ടോറിക്ഷയിലെത്തിയ മോഷ്ടാവ് കടയുടെ മുന്നിൽ കെട്ടിയിട്ടിരുന്ന നായയെ ഓട്ടോയിൽ കയറ്റി കൊണ്ടുപോകുന്നതായി കണ്ടെത്തിയിരുന്നു. അന്വേഷിച്ച് ഫലമില്ലാതെയായപ്പോൾ സിസിടിവി ദൃശ്യങ്ങൾ കാണിച്ച് ബഷീർ പൊലീസിൽ പരാതി നൽകിയിരുന്നു.

പോസ്റ്റര് പതിച്ചത് റെയിന്കോട്ടും ഹെല്മെറ്റും ധരിച്ചെത്തി; പരാതി നല്കി പാലക്കാട് ഡിസിസി

അതിനിടെയാണ് ഇന്ന് രാവിലെ ഒൻപത് മണിയോടെ നായയെ കൊണ്ടുപോയ ആൾതന്നെ ഇവിടെയെത്തി നായക്കുട്ടിയെ തിരികെ ഏൽപിച്ചത്. നായയെ കാണാതായതിൽ തന്റെ സങ്കടം തിരിച്ചറിഞ്ഞ് കിട്ടുവിനെ തിരികെ ഏല്പിക്കുകയായിരുന്നെന്ന് ബഷീർ പറഞ്ഞു. എന്നാൽ തന്നെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തരുതെന്ന് മോഷ്ടാവ് അപേക്ഷിച്ചതായി ബഷീർ പറഞ്ഞു. കൈവിട്ടുപോയെന്ന് കരുതിയ നായക്കുട്ടിയെ തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് ബഷീർ ഇപ്പോൾ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us