മദ്യലഹരിയിൽ കാർ ഓടിച്ച് അപകടം; ഡ്രൈവര്ക്കെതിരെ കേസ്

കൂറ്റനാട് മദ്യലഹരിയിൽ കാർ ഓടിച്ച് അപകടമുണ്ടാക്കിയ യുവാവിനെതിരെ കേസെടുത്ത് ചാലിശ്ശേരി പൊലീസ്

dot image

പാലക്കാട്: കൂറ്റനാട് മദ്യലഹരിയിൽ കാർ ഓടിച്ച് അപകടമുണ്ടാക്കിയ യുവാവിനെതിരെ കേസെടുത്ത് ചാലിശ്ശേരി പൊലീസ്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ആസിഫിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വാവനൂര് ഹൈസ്കൂളിന് സമീപം ഞായറാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം നടന്നത്. കൂറ്റനാട് നിന്നും പട്ടാമ്പി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ എതിർ ദിശയിൽ നിന്നും വരികയായിരുന്ന സ്വകാര്യ യാത്രാബസിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

അപകടകരമായ രീതിയിൽ കാർ ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറകിൽ വരികയായിരുന്ന വാഹന യാത്രക്കാർ പകർത്തിയിരുന്നു. നിയന്ത്രണം വിട്ട കാർ ബസിൽ ഇടിച്ച് കയറുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് റോഡരികിലെ വീടിൻ്റെ പടിപ്പുരയും മതിലും ഇടിച്ച് തകർത്ത ശേഷമാണ് നിന്നത്. സംഭവ സമയത്ത് വീടിൻ്റെ മുറ്റത്ത് ആളുകൾ ഇല്ലാത്തതിനാല് വൻ ദുരന്തമാണ് ഒഴിവായത്.

മദ്യപിച്ച് ലക്കുകെട്ട കാർ ഡ്രൈവർ ഓടിക്കൂടിയ നാട്ടുകാർക്ക് നേരെയും തട്ടിക്കയറിയെന്നും നാട്ടുകാർ പറയുന്നു. തുടർന്ന് ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കാർ ഡ്രൈവർക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനുൾപ്പടെയുള്ള വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുത്തു. അപകടത്തിൽ ആർക്കും പരിക്കില്ല.

കൊല്ലത്തെ പാപ്പച്ചന് കൊലപാതകം; പ്രതികളുമായി ഇന്ന് തെളിവെടുപ്പ്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us