തഹസിൽദാറിൻ്റെ പക്കൽ കണക്കിലില്ലാത്ത പണം; വിജിലൻസ് പരിശോധനയില് കുടുങ്ങി, പിടിച്ചെടുത്തത് 49,000 രൂപ

ഏജൻ്റുമാർ മുഖേന ശേഖരിച്ച പണം ആണോ കൈവശം ഉണ്ടായിരുന്നതെന്ന് വിജിലൻസ് അന്വേഷിച്ചു വരികയാണ്

dot image

പാലക്കാട്: കണക്കിൽപെടാത്ത പണം കൈവശം വെച്ചതിന് തഹസിൽദാർ വിജിലൻസിൻ്റെ പിടിയിൽ. പാലക്കാട് പട്ടാമ്പി ലാന്റ് ട്രിബ്യൂണല് ഓഫീസിലെ സ്പെഷ്യല് തഹസില്ദാര് ഒറ്റപ്പാലം പാലപ്പുറം സ്വദേശി മുരളീധരന് നായരാണ് വിജിലന്സിൻ്റെ പിടിയിലായത്. ആലത്തൂർ മിനി സിവിൽ സ്റ്റേഷനിൽ വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെ ലാന്ഡ്രിബ്യൂണല് സിറ്റിങ്ങിനിടെ ആണ് കൈവശം വച്ചിരുന്ന 5000 രൂപയും, കാറില് നിന്നും 44000 രൂപയും വിജിലന്സ് കണ്ടെടുത്തത്.

പാലക്കാട് വിജിലന്സ് ഇന്സ്പെക്ടര് വിന്സ് ജോസഫിന്റെ നേതൃത്വത്തില് ഉള്ള വിജിലന്സ് സംഘമാണ് മുരളീധരനെ പിടികൂടിയത്. ഏജൻ്റുമാർ മുഖേന ശേഖരിച്ച പണം ആണോ കൈവശം ഉണ്ടായിരുന്നതെന്ന് വിജിലൻസ് അന്വേഷിച്ചു വരികയാണ്.

ബാഗേജ് പരിധി വെട്ടിക്കുറച്ച എയര് ഇന്ത്യ എക്സ്പ്രസ് നടപടി പ്രവാസികളോടുള്ള വെല്ലുവിളി: എം കെ രാഘവന്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us