രക്ഷിതാക്കള് ഡോക്ടറെ കാണാന് പോയി; ഏഴുവയസ്സുകാരന് കാറിനകത്ത് ഇരുന്ന് ഉറങ്ങി, പരിഭ്രാന്തി

ഇതിനിടെ കാറിന്റെ ഡോര് തുറക്കാന് കഴിയുന്ന തൊഴിലാളികളുടെ സഹായവുംതേടി

dot image

പാലക്കാട്: ഡോറുകള് ലോക്കായ കാറിനകത്ത് ഏഴുവയസ്സുകാരന് ഉറങ്ങിപ്പോയി. 20 മിനിറ്റിനുശേഷം നാട്ടുകാര് ചേര്ന്ന് കാര് തുറന്ന് കുഞ്ഞിനെ വിളിച്ചുണര്ത്തി. മണ്ണാര്ക്കാടാണ് സംഭവം. മകനെ കാറിൽ ഇരുത്തി മണ്ണാര്ക്കാട് പുല്ലിശ്ശേരി സ്വദേശികളായ രക്ഷിതാക്കള് ആശുപത്രിയില് ഡോക്ടറെ കാണാനെത്തിയതായിരുന്നു. തിരികെ എത്തുമ്പോൾ കുട്ടി കാറിൽ ഇരുന്ന് ഉറങ്ങിപ്പോയി. മണ്ണാര്ക്കാട്ടെ സ്വകാര്യ ആശുപത്രിയില് ഇന്നലെ വൈകീട്ട് 5.15-നാണ് സംഭവം. മകന് കാറിലിരിക്കുന്നതിനാല് ഡോര് ലോക്കാക്കാതെ താക്കോല് ഉള്ളില്വെച്ച് ആശുപത്രിക്കുള്ളിലേക്കു പോയി. എന്നാല്, കുറച്ചുകഴിഞ്ഞതും കുട്ടി കാറില്ക്കിടന്ന് ഉറങ്ങി.

രക്ഷിതാക്കള് തിരിച്ചെത്തിയപ്പോള് കാറിന്റെ പിന്സീറ്റില് കിടക്കുന്ന കുട്ടിയെയാണ് കണ്ടത്. ഡോര് തുറക്കാനും ശ്രമിച്ചെങ്കിലും സാധിച്ചില്ല. നിരവധിതവണ ഡോറില് തട്ടിവിളിച്ചിട്ടും കുട്ടി ഉണരാതിരുന്നതോടെ രക്ഷിതാക്കള് പരിഭ്രാന്തിയിലായി. ഏറെനേരം കാര് കുലുക്കി കുട്ടിയെ ഉണര്ത്താന് ശ്രമിച്ചെങ്കിലും ഉണരാതായതോടെ അഗ്നിരക്ഷാസേനയിലും വിവരമറിയിച്ചു.

ഇതിനിടെ കാറിന്റെ ഡോര് തുറക്കാന് കഴിയുന്ന തൊഴിലാളികളുടെ സഹായവുംതേടി. തുടര്ന്ന് കുന്തിപ്പുഴ ഭാഗത്തുള്ള സ്വകാര്യസ്ഥാപനത്തിലെ റഫീഖ്, ഇലക്ട്രീഷ്യന് രാമനാഥന് എന്നിവരെത്തി ഉപകരണങ്ങളുടെ സഹായത്തോടെ ഡോര് തുറന്നു. അഗ്നിരക്ഷാസേനാംഗങ്ങള്, ആംബുലന്സ് ഡ്രൈവര്മാര്, സിവില് ഡിഫന്സ് അംഗങ്ങള്, ഓട്ടോറിക്ഷാ തൊഴിലാളികള് തുടങ്ങിയവരും സഹായത്തിനായി എത്തിയിരുന്നു.

പണംവാങ്ങി വഞ്ചിച്ചു; മോഹന്ലാലിനും ആന്റണി പെരുമ്പാവൂരിനുമെതിരായ കേസ് ഇന്ന് കോടതിയില്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us