പാലക്കാട് സ്കൂട്ടറിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന ഹെൽത്ത് ഇൻസ്പെക്ടർ മരിച്ചു

ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയിലാണ് മരണം സംഭവിച്ചത്.

dot image

പാലക്കാട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹെൽത്ത് ഇൻസ്പെക്ടർ മരിച്ചു. ഒറ്റപ്പാലം റെയിൽവേ ഹെൽത്ത് ഇൻസ്പെക്ടർ മായന്നൂർ സ്വദേശിനിയായ കൃഷ്ണലത (32) ആണ് മരിച്ചത്. ഒറ്റപ്പാലം മായന്നൂർ പാലത്തിന് സമീപത്തുവെച്ച് ഇരുചക്ര വാഹനത്തിന് പിറകിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്. ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയിലാണ് മരണം സംഭവിച്ചത്.

കൃഷ്ണലത സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ കാർ വന്ന് ഇടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട സ്കൂട്ടർ പാതയോരത്തെ ഫ്രൂട്ട്സ് കടയിലേക്ക് ഇടിച്ചു കയറിയ ശേഷം മറിയുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു അപകടമുണ്ടായത്. അപകടമുണ്ടായ ഉടനെ തന്നെ കൃഷ്ണലതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Content Highlights: Health inspector died in a car accident

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us