കല്ലേറില്‍ പൊലീസുകാരന് പരിക്കേറ്റ സംഭവം; എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് ടി എം ദുർഗാദാസ്, ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗം കെ പ്രേംജിത്ത് എന്നിരാണ് അറസ്റ്റിലായത്

dot image

ഒറ്റപ്പാലം: എൻഎസ്എസ് കോളേജ് കവാടത്തിന് പുറത്തുനടന്ന കല്ലേറിൽ പൊലീസുകാരന് പരിക്കേറ്റ സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്ത് ഒറ്റപ്പാലം പൊലീസ്. എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് ടി എം ദുർഗാദാസ്, ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗം കെ പ്രേംജിത്ത് എന്നിരാണ് അറസ്റ്റിലായത്. സുരക്ഷാ ജോലിക്കെത്തിയ എ ആർ ക്യാമ്പിലെ പൊലീസുകാരൻ എരിമയൂർ സ്വദേശി ഉദയ(36)ന് പരിക്കേറ്റ കേസിലാണ് നടപടി.

പൊലീസുകാരൻറെ മുഖത്താണ് പരിക്കേറ്റത്. വ്യാഴാഴ്ച നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനിടെ എസ്എഫ്ഐ, കെ എസ് യു സംഘടനകളുടെ പ്രതിഷേധം നടന്നിരുന്നു. രാത്രി 9.20-നാണ് കല്ലേറുണ്ടായത്.

ഇതേത്തുടർന്ന് കോളേജ് കവാടത്തിന് പുറത്ത് സിപിഐഎം, ഡിവൈഎഫ്ഐ പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും എത്തിയിരുന്നു. കോളേജിലെ തിരഞ്ഞെടുപ്പ് തർക്കങ്ങൾ പലതവണ സംഘർഷ സാധ്യതയിലേക്ക് എത്തിച്ചേർന്നിരുന്നു. ഇത് നിയന്ത്രിക്കുന്നതിനിടെയായിരുന്നു കല്ലേറ്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഗുരുതര പരിക്കേൽപ്പിച്ചതിനുമുൾപ്പെടെ ജാമ്യമില്ലാ വകുപ്പുപ്രകാരം 20 പേർക്കെതിരെ കേസെടുത്തിരുന്നു.

content highlights: SFI and DYFI leaders were arrested in the case of Policeman injured in stone pelting

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us