49 പവനോളം സ്വർണം മോഷണം പോയി; രണ്ട് ദിവസത്തിന് ശേഷം 20 പവൻ വീടിനുസമീപം ഉപേക്ഷിച്ചനിലയിൽ

49 പവനോളം സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടുവെന്ന് ഷാജഹാൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

dot image

മണ്ണാർക്കാട്: വീട്ടിൽ നിന്നും മോഷണം പോയ സ്വർണാഭരണങ്ങളിൽ നഷ്ടപ്പെട്ട പകുതിയോളം സ്വർണം വീടിനുസമീപം ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. കാണാതായ സ്വർണാഭരണത്തിനു വേണ്ടി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആഭരണങ്ങൾ കണ്ടെത്തിയത്. പുല്ലിശ്ശേരി താണിക്കുന്ന് സ്വദേശിയായ ഷാജഹാന്റെ വീട്ടിൽനിന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് സ്വർണം നഷ്ടപ്പെട്ടത്.

49 പവനോളം സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടുവെന്ന് ഷാജഹാൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഷാജഹാന്റെ പരാതിയിൻമേൽ മണ്ണാർക്കാട് പൊലീസാണ് കേസെടുത്ത്. പരാതിക്കാരനും കുടുംബവും വീടിനടുത്തുളള വിവാഹ ചടങ്ങിന് പങ്കെടുക്കാൻ പോയ സമയത്തായിരുന്നു മോഷണം നടന്നത്. ചടങ്ങ് കഴിഞ്ഞ് തിരിച്ചു വന്ന സമയത്ത് അടുക്കള ഭാ​ഗത്തെ വാതിൽ തുറന്നിട്ട നിലയിലും, കിടപ്പുമുറിയിലെ അലമാരയിലെ തുണികളും വലിച്ചു വാരി താഴെ ഇട്ടിരിക്കുന്ന നിലയിലുമായിരുന്നു. തുടർന്നുളള പരിശോധനയിലാണ് സ്വർണം നഷ്ടപ്പെട്ടന്ന് ബോധ്യമായത്. പിന്നീട് പൊലീസിൽ വിളിച്ച് പരാതി പെടുകയായിരുന്നു.

ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്ധരുമെത്തി തെളിവുകളും ശേഖരിച്ചിരുന്നു. പരിസരത്ത് തന്നെയുള്ളവരാകാം മോഷ്ടാക്കളെന്ന നിഗമനത്തിലായിരുന്നു പൊലീസ്.

ഇന്നലെ രാവിലെ വീട്ടുകാർ വെളളം എടുക്കാനായി ബക്കറ്റ് എടുത്ത സ‌മയത്താണ് ബക്കറ്റിലുണ്ടായിരുന്ന വെള്ളത്തിൽ സ്വർണാഭരണങ്ങൾ കണ്ടത്. ഉടൻ തന്നെ മണ്ണാർക്കാട് പൊലീസിൽ വിവരം അറിയിക്കയായിരുന്നു. പൊലീസ് സംഭവ സ്ഥലത്തെത്തി ആഭരണങ്ങൾ സ്‌റ്റേഷനിലേക്ക് മാറ്റി. 20 പവൻ സ്വർണം മാത്രമാണ് തിരികെ ലഭിച്ചത്.

Content Highlights: Gold ornaments worth 49 pawan were stolen from the house

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us