ഒരു വർഷത്തെ കാത്തിരിപ്പിന് ശേഷമുള്ള രഥോത്സവം; തിരഞ്ഞെടുപ്പ് തീയതി മാറ്റാതെ അവഹേളിക്കുന്നെന്ന് കൽപ്പാത്തിക്കാർ

തൃശ്ശൂര്‍ പൂരം പോലെ, കല്‍പ്പാത്തി തേരും കലക്കാന്‍ ശ്രമം നടക്കുന്നതായി സംശയമുണ്ടെന്നും കല്‍പ്പാത്തി സ്വദേശികള്‍ ആരോപിച്ചു

dot image

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റാതെ അവഹേളിക്കുന്നുവെന്ന പരാതിയുമായി കല്‍പ്പാത്തി സ്വദേശികള്‍. ഒന്നാം തേരുനാളില്‍ നിന്ന് തിരഞ്ഞെടുപ്പ് തീയതി മാറ്റാതെ അധികൃതര്‍ തങ്ങളെ അവഹേളിക്കുകയാണെന്ന് കല്‍പ്പാത്തി ജനത റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ഒരു വര്‍ഷത്തെ തയ്യാറെടുപ്പിനും കാത്തിരിപ്പിനും ശേഷമാണ് രഥോത്സവം വരുന്നത്. രഥോത്സവത്തിന് ഇടയില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന അധികൃതരുടെ വാശി നല്ലതല്ലെന്നും വോട്ടര്‍മാര്‍ പറഞ്ഞു.

തൃശ്ശൂര്‍ പൂരം പോലെ, കല്‍പ്പാത്തി തേരും കലക്കാന്‍ ശ്രമം നടക്കുന്നതായി സംശയമുണ്ടെന്നും അവര്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് തീയതി മാറ്റാന്‍ അധികൃതര്‍ ഉടന്‍ തയ്യാറാകണമെന്നും കല്‍പ്പാത്തി സ്വദേശികള്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടര്‍ക്കും അപേക്ഷ സമര്‍പ്പിച്ചിട്ടും നടപടിയില്ലെന്ന് സംയുക്ത ക്ഷേത്ര ഭാരവാഹികളും പറഞ്ഞു. കത്തിന് ഇതുവരെ ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്നും ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് മാറ്റണമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറും ആവശ്യപ്പെട്ടു. കല്‍പ്പാത്തി ബിജെപിക്ക് മുന്നേറ്റമുള്ളയിടമാണെന്നും തേര് ദിനത്തില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് രണ്ടു മുന്നണികളും ഗൂഢാലോചന നടത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. വോട്ടിംഗ് ശതമാനം കുറക്കാനുള്ള ഗൂഢാലോചന നടക്കുന്നു. ജില്ലാ ഭരണകൂടം വലിയ വീഴ്ച വരുത്തി. തിരഞ്ഞെടുപ്പ് കമ്മീഷനെ കാര്യങ്ങള്‍ ബോധിപ്പിച്ചില്ല. അഗ്രഹാര നിവാസികള്‍ക്ക് ഒപ്പമാണ് ബിജെപിയെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് തീയതി മാറ്റിവെക്കണമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും ആവര്‍ത്തിച്ചു. കല്‍പ്പാത്തി രഥോത്സവത്തിന്റെ പശ്ചാത്തലത്തില്‍ തീയതി പുനപരിശോധിക്കണമെന്നും ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗൗരവത്തോടെ പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Kalpathians say they are insulting by not changing the election date

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us