പാലക്കാട് : പാലക്കാട് രൂപതയ്ക്ക് ഒരു മുന്നണിയോടും പ്രത്യേക അടുപ്പമോ അകൽച്ചയോ ഇല്ലെന്ന് പാലക്കാട് രൂപതാ പി ആർ ഒ ഫാ. ജോബി കാച്ചപ്പിള്ളി. മാനുഷികപ്രശ്നങ്ങളിൽ ശരിയായ നിലപാടുകളെടുക്കുന്നവരെ ജനം തിരഞ്ഞെടുപ്പിൽ വിജയിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലക്കാട് രൂപത ബിജെപിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇൌ സാഹചര്യത്തിലാണ് നിലപാട് രൂപത വ്യക്തമാക്കിയത്.
കാർഷികമേഖല നേരിടുന്ന പ്രശ്നങ്ങൾ, ഇ എസ്എ പ്രശ്നം, മനുഷ്യ-വന്യജീവി സംഘർഷങ്ങളിൽനിന്ന് ജീവനും സ്വത്തിനും സംരക്ഷണം, ജെ ബി കോശി കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ, മുനമ്പത്തെ ജനങ്ങളുടെ സ്വത്തിന് സംരക്ഷണം നൽകൽ തുടങ്ങിയ വിഷയങ്ങളിൽ സ്വീകരിച്ച നിലപാടുകളെന്താണെന്ന് മുന്നണികൾ സ്വയം വിലയിരുത്തണമെന്നും ഫാ ജോബി കാച്ചപ്പിള്ളി പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.
Content Highlights : The people will win the elections who take the right positions on humanitarian issues; Diocese of Palakkad