ഷാഫി പറമ്പിലും വി ഡി സതീശനും കോൺ​ഗ്രസിനെ ഒരു കൂട്ടരുടെ ആലയിൽ കെട്ടാൻ ശ്രമിക്കുന്നു; കെ സുരേന്ദ്രൻ

'മതഭീകരവാദ ശക്തികൾക്കും ലീ​ഗിനും കോൺ​ഗ്രസ് അടിമപ്പെട്ടു'

dot image

പാലക്കാട്: പാണക്കാട് തങ്ങളെ കാണാൻ സന്ദീപ് വാര്യർ എത്തിയതിനെതിരെ ബിജെപി സംസ്ഥാന പ്രസിഡൻ്റ കെ സുരേന്ദ്രൻ. എന്തുകൊണ്ടാണ് സുകുമാരൻ നായരേയും, വെള്ളാപള്ളി നടേശനേയും, തട്ടിൽ പിതാവിനെയും പോലെയുള്ള നേതാക്കന്മാരെ കാണാൻ കോൺഗ്രസിലെ പ്രാദേശിക നേതാക്കൾ പോകാത്തതെന്നും, അവരൊന്നും വോട്ട് ബാങ്കിനെ സ്വീധീനിക്കാത്തവരാണോ എന്നും കെ സുരേന്ദ്രൻ വാർത്താസമ്മേളനത്തില്‍ ചോദിച്ചു.

കോൺഗ്രസിലെ ഏതൊരു പ്രാദേശിക നേതാവും എന്തുകൊണ്ടാണ് പാണക്കാട് തങ്ങളെ കണ്ട് അനു​ഗ്രഹം തേടിയാലേ കാര്യങ്ങൾ നടക്കൂ എന്ന സ്ഥിതിയിലെത്തുന്നത്? വി ഡി സതീശനും സംഘവും കേരളത്തെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്? പോപ്പുലർ ഫ്രണ്ടും പാണക്കാട് തങ്ങളും മാത്രം മതി തിരഞ്ഞെടുപ്പ് ജയിക്കാൻ എന്നാണോ? മതഭീകരവാദ ശക്തികൾക്കും ലീ​ഗിനും കോൺ​ഗ്രസ് അടിമപ്പെട്ടു എന്നല്ലേ ഇതുകൊണ്ട് മനസ്സിലാക്കേണ്ടത്. ചില കോൺ​ഗ്രസ് നേതാക്കൾ രഹസ്യം പറയുന്നത് അവർ ഘടകകക്ഷിയായതുകൊണ്ടാണ് കണ്ടതെന്നാണ്. അങ്ങനെയെങ്കില്‍ പി ജെ ജോസഫ് ഘടക കക്ഷി അല്ലേയെന്നും കെ സുരേന്ദ്രൻ ചോദിച്ചു.

കോൺ​ഗ്രസിനെ ഒരു കൂട്ടർ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും, ഷാഫി പറമ്പിലും വി ഡി സതീശനും കോൺ​ഗ്രസിനെ ഒരു കൂട്ടരുടെ ആലയിൽ കെട്ടാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Content highlights-Shafi Parambil and VD Satheesan are trying to tie the Congress to a group; K surendran

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us