പാലക്കാട്: ധോണിയിൽ പുലി ആടിനെ ആക്രമിച്ചു. മേലെ ധോണിയിലെ സുധയുടെ ഉടമസ്ഥതയിലുള്ള ആടിനെയാണ് രാത്രിയിൽ പുലി ആക്രമിച്ചത്. വീടിനോട് ചേർന്ന് കെട്ടിയിരുന്ന ആടിൻ്റെ കഴുത്തിന് പുലിയുടെ കടിയേറ്റു. രണ്ട് ദിവസം മുൻപ് ധോണി മായാപുരത്ത് പുലിയിറങ്ങി കോഴിയെ പിടികൂടിയിരുന്നു. പുലിഭീതി ഒഴിവാക്കാൻ പ്രദേശത്ത് പുലിക്കെണി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഒരിടവേളയ്ക്കു ശേഷം കഴിഞ്ഞ ദിവസം ധോണിയിൽ പുലിയിറങ്ങിയിരുന്നു. മായാപുരം സ്വദേശി എം എ ജയശ്രീയുടെ വീട്ടിലെ കോഴിയെ ഇന്നലെ പുലി പിടിച്ചിരുന്നു. പുലർച്ചെയാണ് പുലി എത്തിയത്. വീടിനു പുറത്തു സ്ഥാപിച്ച സിസിടിവിയിൽ പുലി കോഴിയെ പിടിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.
Content Highlights: Leopard attack fear has gripped residents of Palakkad