പാലക്കാട്: അട്ടപ്പാടിയില്‍ കഞ്ചാവ് തോട്ടം കണ്ടെത്തി നശിപ്പിച്ചു. എക്‌സൈസും വനംവകുപ്പും ചേര്‍ന്നാണ് നശിപ്പിച്ചത്. പാടവയല്‍ കടുക്കുമണ്ണ ഊരിന് സമീപം വനമേഖലയില്‍ നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടികളാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി നശിപ്പിച്ചത്.
നാലുമാസം വളര്‍ച്ചയെത്തിയ 86 കഞ്ചാവ് ചെടികള്‍ നശിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Content Highlights: Ganja plantation found and destroyed in Attappadi