മദ്യലഹരിയില്‍ കെഎസ്ആര്‍ടിസി ബസ് ഓടിക്കാന്‍ ശ്രമം; യുവാവിനെതിരെ കേസ്

പൊലീസ് എത്തി ഏറെ അനുനയിപ്പിച്ചാണ് യുവാവിനെ പുറത്തിറക്കിയത്

dot image

പാലക്കാട്: മദ്യലഹരിയില്‍ കെഎസ്ആര്‍ടിസി ബസ് ഓടിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. യാക്കര സ്വദേശിയായ അഫ്‌സലിനെതിരെയാണ് പൊലീസ് കേസെടുത്തത്. വ്യാഴാഴ്ച്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.

സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസിന്റെ ഡ്രൈവിംഗ് സീറ്റില്‍ അതിക്രമിച്ചു കയറുകയും വണ്ടി സ്റ്റാര്‍ട്ടാക്കി മുന്നോട്ടെടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇക്കാര്യം യാത്രക്കാരുടെയും നാട്ടുകാരുടെയും ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ഇയാളെ തടഞ്ഞുവെക്കുകയും പൊലീസില്‍ അറിയിക്കുകയും ചെയ്തു.

പൊലീസ് എത്തി ഏറെ അനുനയിപ്പിച്ചാണ് യുവാവിനെ പുറത്തിറക്കിയത്. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

Content Highlights: Case against Youth who drove ksrtc bus at Palakkad

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us