അറവുശാലയില്‍ നിന്ന് വിരണ്ടോടി എരുമ; പാലക്കാട്ടെ ഹോട്ടലില്‍ കയറിയത് പരിഭ്രാന്തി പരത്തി

സ്ഥലത്ത് പരിഭ്രാന്തി പരത്തിയ എരുമയെ ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് കയറിട്ട് കെട്ടുകയായിരുന്നു

dot image

പാലക്കാട്: വിരണ്ടോടിയ എരുമ ഹോട്ടലില്‍ കയറിയത് പരിഭ്രാന്തി പരത്തി. പാലക്കാട് നഗരത്തിലെ ഇന്ദ്രപ്രസ്ഥ ഹോട്ടലിലേക്കാണ് എരുമ ഓടി കയറിയത്. സ്ഥലത്ത് പരിഭ്രാന്തി പരത്തിയ എരുമയെ ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് കയറിട്ട് കെട്ടുകയായിരുന്നു. കെട്ടിയശേഷവും എരുമ വിറളി പൂണ്ട് ഓടാന്‍ ശ്രമിച്ചതോടെ കാലുകള്‍ കയറിട്ട് ബന്ധിച്ചു.

വെറ്റിനറി ഡോക്ടര്‍ സംഭവസ്ഥലത്തെത്തി എരുമയ്ക്ക് മരുന്ന് നല്‍കി മയക്കി. പരിക്കുകളില്‍ മരുന്ന് വെച്ചുകെട്ടിയ ശേഷം ഉടമസ്ഥര്‍ക്ക് വിട്ടു നല്‍കും. അറവ് ശാലയ്ക്ക് മുന്നില്‍ വെച്ചാണ് വണ്ടിയില്‍ നിന്നും എരുമ ഇറങ്ങി ഓടിയതെന്ന് ഉടമ പറഞ്ഞു. വാഹനത്തില്‍ എത്തിച്ച് അറവുശാലയ്ക്ക് മുന്നില്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ എരുമ വിറളി പൂണ്ട് ഓടുകയായിരുന്നു.

Content Highlights: Buffalo Ran and enter in to Hotel In Palakkad

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us