പാലക്കാട് പൂട്ടിയിട്ട വീട്ടില്‍ മോഷണം; സ്വിഫ്റ്റ് കാറും 20 പവന്‍ സ്വര്‍ണവും 75,000 രൂപയും കവര്‍ന്നു

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ മോഷ്ടിക്കപ്പെട്ട കാര്‍ തമിഴ്‌നാട്ടിലേക്ക് പ്രവേശിച്ചതായി കണ്ടെത്തി

dot image

പുത്തൂര്‍: പാലക്കാട് പൂട്ടിയിട്ട വീട്ടില്‍ മോഷണം. പുത്തൂര്‍ ചൊക്കനാഥപുരം റോസ് ഗാര്‍ഡന്‍സില്‍ എം പ്രകാശിന്റെ ഉടമസ്ഥതയിലുള്ള 'പവിത്രം' വീട്ടിലാണ് മോഷണം നടന്നത്. സ്വിഫ്റ്റ് ഡിസയര്‍ കാറും 20 പവന്‍ സ്വര്‍ണവും 75,000 രൂപയും മോഷണം പോയി.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പ്രകാശും കുടുംബവും വീട് പൂട്ടി പുറത്തുപോയപ്പോഴാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. വിവരമറിഞ്ഞ് ടൗണ്‍ നോര്‍ത്ത് പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ മോഷ്ടിക്കപ്പെട്ട കാര്‍ ജില്ലാ അതിര്‍ത്തി കടന്ന് തമിഴ്‌നാട്ടിലേക്ക് പ്രവേശിച്ചതായി പൊലീസ് കണ്ടെത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Content Highlights- Theft swift car and gold from locked house in palakkad

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us