പാലക്കാട്: പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷന് സമീപത്തെ അഴുക്കുചാലില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ജയിനിമേട് സ്വദേശി സുരേഷിന്റെ മൃതദേഹമാണെന്ന് പൊലീസ് പരിശോധനയില്‍ കണ്ടെത്തി. ഇയാളെ കഴിഞ്ഞ ദിവസം മുതല്‍ കാണാനില്ലായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. വീട്ടുകാരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പൊലീസ് മൊഴിയെടുത്തുവരികയാണ്. കൊലപാതകമാണോ ജീവനൊടുക്കിയതാണോ എന്നതിലടക്കം വ്യക്തത വരേണ്ടതുണ്ട്.
Content Highlights: A young man was found dead in Olavakod Palakkad