
പാലക്കാട്: കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോയുടെ 177ആം വാർഷികദിനാഘോഷം ആചരിച്ച് എസ്എഫ്ഐ ശ്രീകൃഷ്ണപുരം ഏരിയ കമ്മിറ്റി. വാർഷികദിനത്തോട് അനുബന്ധിച്ചു വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ചു. മാനിഫെസ്റ്റോയുമായും മാർക്സിസവുമായും ബന്ധപ്പെട്ട് വൈവിദ്ധ്യങ്ങളായ വിഷയങ്ങളിൽ ചർച്ച സംഘടിപ്പിച്ചു.
"മാർക്സിന്റെ ഭൂതം" എന്ന വിഷയത്തിൽ എസ്എഫ്ഐ മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും കുഞ്ചൻ നമ്പ്യാർ സ്മാരക ചെയർമാനുമായ കെ. ജയദേവൻ ചർച്ച നയിച്ചു. 'കാൾ മാർക്സ് : ഉറങ്ങാത്ത വാക്കുകൾ" എന്ന വിഷയത്തിൽ അധ്യാപകനും എഴുത്തുകാരനുമായ പി എം നാരായണനും "മാർക്സും എംഗൽസും" എന്ന വിഷയത്തിൽ എസ് എഫ് ഐ പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് അഫ്സൽ ചർച്ച നയിച്ചു.
വർഗസമരങ്ങളുടെ ചരിത്രം പറഞ്ഞു വയ്ക്കുന്ന ചരിത്ര-ചിത്ര പ്രദർശനം ഫെബ്രുവരി 13 നു ശ്രീകൃഷ്ണപുരം വിടിബി കോളേജിൽ സംഘടിപ്പിക്കും. GenZ മാനിഫെസ്റ്റോ, എ ഐ കാലത്തെ മാർക്സ് തുടങ്ങിയ വിഷയങ്ങളിലും വരും ദിവസങ്ങളിൽ ഓപ്പൺ ഫോറം സംഘടിപ്പിക്കും.
content highlight- 177th Anniversary of Communist Manifesto; SFI Srikrishnapuram Area Committee with different programs