മയക്കുവെടി വെച്ചില്ല; നെല്ലിയാമ്പതിയിൽ കിണറ്റിൽ അകപ്പെട്ട പുലിയെ കൂട്ടിൽ കയറ്റി

മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പുലിയെ കൂട്ടിലാക്കിയത്

dot image

പാലക്കാട്: നെല്ലിയാമ്പതിയിൽ കിണറ്റിൽ അകപ്പെട്ട പുലിയെ കൂട്ടിൽ കയറ്റി. കഴിഞ്ഞ ദിവസം രാവിലെ പുലയമ്പാറ സ്വദേശി ജോസിന്റെ വീട്ടിലെ കിണറ്റിലാണ് പുലി അകപ്പെട്ടത്. വൈകിട്ട് കിണറ്റിൽ നിന്നും വെള്ളം എടുക്കാൻ എത്തിയവരായിരുന്നു പുലിയെ കണ്ടത്. ഇതിന് പിന്നാലെ സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോ​ഗസ്ഥർ പുലിയെ കരയ്ക്ക് കയറ്റാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയായിരുന്നു. തുടർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പുലിയെ കൂട്ടിലാക്കിയത്. കിണറ്റിലേക്ക് കൂടിറക്കി പുലിയെ കൂട്ടിനകത്താക്കുകയായിരുന്നു. പുലി കിണറ്റിൽക്കിടന്ന് അസ്വസ്ഥത കാണിച്ചതോടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ കൂട് കിണറ്റിലിറക്കിയത്. മയക്കുവെടി വെയ്ക്കാതെയാണ് വനംവകുപ്പ് ഉദ്യോ​ഗസ്ഥ‍ർ പുലിയെ കൂട്ടിലാക്കിയത്‌. 12 മണിയോടെയാണ് കിണറ്റിൽ വീണ പുലിയെ കൂട് കിണറ്റിൽ ഇറക്കി രക്ഷപ്പെടുത്തിയത്

പുലിയെ പിന്നീട് പറമ്പിക്കുളത്തെ ൾവനത്തിൽ തുറന്ന് വിട്ടു. പുലിക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് മനസിലാക്കിയത്തോടെയാണ് വനത്തിൽ തുറന്ന് വിട്ടത്.

12 മണിയോടെയാണ് കിണറ്റിൽ വീണ പുലിയെ കൂട് കിണറ്റിൽ ഇറക്കി രക്ഷപ്പെടുത്തിയത്

Content Highlights: leopard rescued from well at nelliyampathy

dot image
To advertise here,contact us
dot image