
ഒറ്റപ്പാലം: വെള്ളിയാട് റെയിൽവേ പാളത്തിന് സമീപത്ത് നിന്നും 20 കിലോ കഞ്ചാവുമായി സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് ഒഡീഷ സ്വദേശികൾ പിടിയിൽ. സഹോദരങ്ങളായ സിബ ഗമാഗ(32) പ്രധാനി ഗമാഗ (22) എന്നിവരും രാജേന്ദ്ര സബാ (26)റുമാണ് പിടിയിലായത്.
വേഗത കുറഞ്ഞ സ്ഥലം നോക്കി തീവണ്ടിയിൽ നിന്നും ഇറങ്ങി കഞ്ചാവുമായി രക്ഷപ്പെടുന്നതിനിടെയാണ് ഇവർ ഡാൻസാഫ് സംഘത്തിൻ്റെ പിടിയിലാകുന്നത്. പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന ശക്തമെന്ന് മനസിലാക്കിയാണ് മറ്റിടങ്ങളിൽ ഇറങ്ങി രക്ഷപ്പെടാൻ ഇവർ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. മൂന്ന് ബാഗിലായാണ് ഇവർ 20 കിലോഗ്രം കഞ്ചാവ് കടത്താൻ ശ്രമിച്ചിരുന്നത്. കഞ്ചാവിനൊപ്പം ഇവരുടെ മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു.
Content Highlight : Three Odisha natives including brothers arrested with 20 kg ganja