
പാലക്കാട്: പാലക്കാട് കൊട്ടേക്കാടിൽ കുളത്തിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. മുണ്ടക്കോട് സ്വദേശി വിപിൻ്റെ (38) മൃതദേഹമാണ് അഗ്നിശമന സേനയുടെ തെരച്ചിലിൽ കണ്ടെത്തിയത്. പാഞ്ചിരിക്കാട്ടെ കുളത്തിൽ സുഹൃത്തിനൊപ്പം കുളിക്കുന്നതിനിടെയായിരുന്നു വിപിനെ കാണാതായത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
content highlights : The body of a young man who drowned while bathing was found