
പാലക്കാട് : പാലക്കാട് പട്ടാമ്പിയിൽ വൻ എംഡിഎംഎ വേട്ട. എംഡിഎംഎ മൊത്ത കച്ചവടക്കാരാണ് പൊലീസ് പിടിയിലായത്. മുതുതലയിൽ നിന്ന് 11.54 ഗ്രാം എംഡിഎംഎയുമായി മണ്ണേങ്കോട് സ്വദേശി അക്‌ബറിനെ പൊലീസ് പിടികൂടിയിരുന്നു. ഇയാൾക്ക് മയക്കുമരുന്ന് ആവശ്യമുണ്ടെന്ന് പറഞ്ഞ് മൊത്തക്കച്ചവടക്കാരെ പൊലീസ് പട്ടാമ്പിയിലേക്ക് എത്തിക്കുകയായിരുന്നു.
അനന്താവൂർ സ്വദേശി ഹാരിസ്, വളാഞ്ചേരി സ്വദേശി അൻഷിഫ് എന്നിവരിൽ നിന്നായി 148.15 ഗ്രാം എംഡിഎംഎയും പൊലീസ് കണ്ടെടുത്തു. പട്ടാമ്പി മേഖലയിലെ ഏജന്റുമാർക്ക് എംഡിഎംഎ എത്തിച്ചു നൽകുന്നവരാണ് പിടിയിലായത്.
content highlights : Massive MDMA hunt in Pattambi, drug dealers arrested by police