
പാലക്കാട്: ചായക്കടയിലേക്ക് കാറിടിച്ചുകയറി ഗൃഹനാഥന് ദാരുണാന്ത്യം. ആലത്തൂർ തെന്നിലാപുരം കിഴക്കേത്തറ കണ്ണൻ (58) ആണ് മരിച്ചത്. ഇന്ന് രാവിലെ 7:15-ഓടെയായിരുന്നു സംഭവം. തെന്നിലാപുരം കിഴക്കേത്തറ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം ചായക്കട നടത്തുന്ന കണ്ണനാണ് മരിച്ചത്. ആലത്തൂർ ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് കണ്ണൻ്റെ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഉടൻ നാട്ടുകാർ ചേർന്ന് ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Content Highlights: man died in accident at palakkad