
പാലക്കാട് : പാലക്കാട് വെള്ളിനേഴി കുറുവട്ടൂരിൽ ക്ഷേത്രക്കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. തെക്കീട്ടിൽ രാധാകൃഷ്ണന്റെ മകൻ രാജേഷ് (25) ആണ് മരിച്ചത്. ഇന്നലെ മുതൽ കാണാതായ രാജേഷിനെ ഇന്ന് ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ശ്രീകൃഷ്ണപുരം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
content highlights : Missing youth from Palakkad found drowned in temple pond