
പാലക്കാട്: പാലക്കാട് വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലത്ത് വയോധിക ഷോക്കേറ്റ് മരിച്ചു. തെക്കേത്തറ മാണിക്കപ്പാടം കല്യാണി(75)യാണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ സമീപത്തെ വൈദ്യുതി കാലിന് ചേർന്നുള്ള സ്റ്റേ കമ്പിയിൽ പിടിച്ചപ്പോഴാണ് ഷോക്കേറ്റത്. നാട്ടുകാർ ഉടൻ തന്നെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Content Highlights: Elderly woman dies of shock in Palakkad