
പാലക്കാട് : ഒറ്റപ്പാലം പാലപ്പുറത്ത് പന്തൽ അഴിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. എടപ്പാൾ സ്വദേശിയായ സുമേഷാണ് മരിച്ചത്.ചിനക്കത്തൂർ പൂരത്തോടനുബന്ധിച്ച് 20 അടിയോളം ഉയരമുള്ള പല്ലാർമംഗലം ദേശത്തിൻ്റെ പന്തൽ അഴിച്ചുമാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.
ഷോക്കേറ്റ സുമേഷ് നിലത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
content highlights : 20-foot-tall Poorampanthal was dismantled; a young man died tragically