
പാലക്കാട് : അട്ടപ്പാടിയിൽ അബദ്ധത്തിൽ എലിവിഷം ഉള്ളിൽച്ചെന്ന മൂന്ന് വയസുകാരി മരിച്ചു. അട്ടപ്പാടി ജല്ലിപ്പാറ ഒമ്മല സ്വദേശികളായ മുണ്ടത്താനത്ത് വീട്ടിൽ ലിബിൻ-ജോമറിയ ദമ്പതികളുടെ മകൾ നേഹ റോസാണ് മരിച്ചത്. ഫെബ്രുവരി 22 നാണ് കുട്ടി അബദ്ധത്തിൽ എലിവിഷം കഴിച്ചത്. പേസ്റ്റാണെന്ന് കരുതി കുട്ടി എലിവിഷം ഉപയോഗിച്ച് പല്ല് തേച്ചു എന്നാണ് വിവരം. ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടോടെയാണ് മരണം.
എലിവിഷം കഴിച്ചതിന് പിന്നാലെ കുട്ടിയെ കോട്ടത്തറയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. നില ഗുരുതരമായതോടെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം നാളെ ജല്ലിപ്പാറ സെൻ്റ് പീറ്റേഴ്സ് പള്ളിയിൽ നടക്കും.
content highlights : ate rat poison while playing. three-year-old girl met a tragic end in Attapadi