
പാലക്കാട് : പാലക്കാട് ഒറ്റപ്പാലത്ത് വയോധികയ്ക്ക് നേരെ ക്രൂരമർദ്ദനം. അറുപതുകാരിയായ വയോധികയെ കോതകുർശ്ശി സ്വദേശികളായ ദമ്പതികൾ ചേർന്നാണ് മർദ്ദിച്ചത്. മർദ്ദനത്തിൽ അറുപത് വയസുകാരിയുടെ ചെവിയ്ക്ക് സാരമായി പരിക്കേറ്റു. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്നും വടികൊണ്ടും കൈകൊണ്ടും അടിച്ചു പരിക്കേൽപ്പിച്ചുവെന്നും വയോധിക പറയുന്നു. ഒറ്റപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
content highlights : earlobe broke; cruely assaulted an elderly woman on Ottapalam