മീനാക്ഷിപുരത്ത് മർദ്ദനമേറ്റതിന് പിന്നാലെ തോട്ടം നടത്തിപ്പുകാരൻ കുഴഞ്ഞ് വീണ് മരിച്ചു

മീനാക്ഷിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

dot image

പാലക്കാട്: മീനാക്ഷിപുരത്ത് മർദനമേറ്റതിന് പിന്നാലെ കുഴഞ്ഞ് വീണ തോട്ടം നടത്തിപ്പുകാരൻ മരിച്ചു. ഗോപാലപുരം സ്വദേശി ജ്ഞാനശക്തിവേൽ (48) ആണ് പുലർച്ചെ മരിച്ചത്. നാലംഗ സംഘം കന്നിമാരി വരവൂരിലെ തോട്ടത്തിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. പരിക്കേറ്റ ജ്ഞാനശക്തിവേലിനെ പൊള്ളാച്ചിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ജ്ഞാനശക്തിവേലിൻ്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

മീനാക്ഷിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തമിഴ് സംസാരിക്കുന്ന നാലുപേരാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

Content Highlights: Plantation manager collapses and dies after being beaten up in Meenakshipuram

dot image
To advertise here,contact us
dot image