കൊപ്പത്തെ എറയൂർ ക്ഷേത്രത്തിലെ പൂരത്തിനിടെ മിന്നലേറ്റ് മൂന്ന് പേർക്ക് പരിക്ക്

പരുക്കുകൾ ​ഗുരുതരമല്ലയെന്നാണ് പൊലീസ് പറയുന്നത്.

dot image

പാലക്കാട് : പട്ടാമ്പി കൊപ്പത്ത് നടന്ന എറയൂർ ശ്രീ തിരുവളയനാട് ക്ഷേത്രം പൂരത്തിനിടെ മിന്നലേറ്റ് മൂന്ന് പേർക്ക് പരിക്ക്. ഇവരെ കൊപ്പത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരുക്കുകൾ ​ഗുരുതരമല്ലയെന്നാണ് പൊലീസ് പറയുന്നത്.

വൈകിട്ട് ആറുമണിയോടെയാണ് സംഭവം. പൂരത്തിലെ പ്രധാന ചടങ്ങായ കാളവരവ് നടക്കുന്നതിനിടെയാണ് മിന്നലേറ്റത്.

അതേസമയം, പാലക്കാട് ജില്ലയിൽ തന്നെ കൊപ്പം വിളത്തൂരിൽ മിന്നലേറ്റ് ഒരു ബെഡ് കമ്പനിക്ക് തീപിടിച്ചു. പാറക്കൽ മൂസയുടെ ഉടമസ്ഥതിയിലുള്ള സ്ഥാപനത്തിലാണ് അപകടം. വൈകിട്ട് 8.30 മണിയോടെയാണ് തീപിടുത്തമുണ്ടായത്. പട്ടാമ്പി ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

Content Highlight : Three people were injured by lightning during Pooram at Palakkad Erayoor temple

dot image
To advertise here,contact us
dot image