ടിപ്പർ ലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

ഇന്ന് രാവിലെ 11മണിയോടെയായിരുന്നു അപകടം

dot image

പാലക്കാട്: കൊപ്പം തിരുവേഗപ്പുറ കൈപ്പുറത്ത് നിയന്ത്രണംവിട്ട ടിപ്പർ ലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. കൈപ്പുറം പണിക്ക വീട്ടിൽ ഇബ്രാഹീമാണ് (72) മരിച്ചത്. ഇന്ന് രാവിലെ 11മണിയോടെയായിരുന്നു അപകടം. റോഡരികിലൂടെ നടന്ന പോകുകയായിരുന്നു ഇബ്രാഹീമിനെ കൊപ്പം ഭാഗത്ത് നിന്ന് മെറ്റൽ കയറ്റി വന്ന ലോറി ഇടിക്കുകയായിരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യആശുപത്രയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

Content Highlights: Pedestrian dies after being hit by tipper lorry

dot image
To advertise here,contact us
dot image