
പാലക്കാട്: കഞ്ചിക്കോടുണ്ടായ വാഹനാപകടത്തിൽ വടക്കഞ്ചേരി സ്വദേശിയായ വിദ്യാർഥിക്ക് ദാരുണാന്ത്യം. ദേശീയപാത കഞ്ചിക്കോട് കെ എൻ പുതൂരിൽ കാർ ബൈക്കിനുപിന്നിൽ ഇടിച്ചായിരുന്നു അപകടം. വടക്കഞ്ചേരി കമ്മാന്തറ അബ്‌ദുൾ റഹ്മാന്റെ മകൻ മുഹമ്മദ് അൻസൽ (21) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏട്ടരയോടെയായിരുന്നു അപകടം. കോയമ്പത്തൂർ നെഹ്റു കോളേജ് വിദ്യാർഥിയാണ് അൻസൽ.
Content Highlights: accident at palakkad and student died