
പാലക്കാട് : പോക്സോ കേസിൽ ഒളിവിൽ പോയ പ്രതിയെ വിദേശത്ത് നിന്നും കൈയ്യോടെ പിടികൂടി കേരള പൊലീസ്. പാലക്കാട് മണ്ണാർക്കാട് സ്വദേശി ഷഫീഖിനെയാണ് റിയാദിൽ നിന്നും പിടികൂടിയത്. ഇൻ്റർപോളിൻ്റ സഹായത്തോടെയാണ് മണ്ണാർക്കാട് പൊലീസ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
content highlights : Mannarkkad Police brought back the accused in POCSO case from abroad