
പാലക്കാട് : പാലക്കാട് പുളി പറിക്കുന്നതിനിടെ മരത്തിൽ നിന്നും വീണ ഗൃഹനാഥൻ മരിച്ചു. മംഗലം ഡാം കരിങ്കയം മുടക്കുഴ വീട്ടിൽ രവീന്ദ്രൻ (72) ആണ് മരിച്ചത്. പറമ്പിലെ മരത്തിൽ കയറി പുളി പറിക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു.
ഉടനെ മംഗലംഡാമിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആലത്തൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
content highlights : 72-year-old man falls to the ground from a height in Palakkad while climbing a tree to pick tamarind