
പാലക്കാട് : പാലക്കാട് കിഴക്കഞ്ചേരിയിൽ നിർത്തിയിട്ട കാറിൽ പിക്കപ്പ് വാൻ ഇടിച്ച് കാർ ഡ്രൈവർക്ക് ഗുരുതര പരിക്ക്. കിഴക്കഞ്ചേരി പുന്നപ്പാടം സ്വദേശി ഷാഹുലിനാണ് (60) പരിക്കേറ്റത്.
ഇടിയുടെ ആഘാതത്തിൽ കാർ 100 മീറ്ററോളം പിന്നോട്ട് നിരങ്ങിപ്പോയി. ഷാഹുലിന്റെ വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ ആദ്യം വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൻ്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ വടക്കഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.
content highlights : Pickup truck crashes into parked car; 60-year-old seriously injured