
പാലക്കാട്: റോഡരികില്‍ വാഹനം നിർത്തിയതിനെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ പാലക്കാട് യുവാവിന് കുത്തേറ്റു. കുഴൽമന്ദം പുതുക്കോട് സ്വദേശി സന്ദീപിനാണ് കുത്തേറ്റത്. പുതുക്കോട് കുറുംബ ഭഗവതി ക്ഷേത്രത്തിലെ കുമ്മാട്ടി ഉത്സവത്തിനിടെ റോഡരികിൽ സന്ദീപ് ബൈക്ക് നിർത്തിയിരുന്നു.
ഇത് ചോദ്യം ചെയ്ത് പുതുക്കോട് കളിയംകാട് സ്വദേശി സുജിത്ത് വാഹനം ചവിട്ടി വീഴ്ത്തി. തുർന്ന് സന്ദീപിനെ സുജിത്ത് കുട്ടംകുളത്ത് വെച്ച് കത്തി കൊണ്ട്കുത്തി വീഴ്ത്തുകയായിരുന്നു. സന്ദീപിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഴൽമന്ദം പൊലീസ് സുജിത്തിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
Content Highlights: man stabbed in Palakkad