
പാലക്കാട്: ഒറ്റപ്പാലം പാലപ്പുറത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്ക്. ബൈക്ക് യാത്രികനായ പാലപ്പുറം കൈപ്പറ്റ വീട്ടില്‍ പ്രകാശന്‍ ആണ് മരിച്ചത്.
പാലപ്പുറം എന്‍എസ്എസ് കോളേജിന് സമീപം ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. പാലപ്പുറം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രകാശനെ ആദ്യം കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
Content Highlights: Bike and Car accident at Palakkad Ottappalam one died