
പാലക്കാട്: പാലക്കാട് ഞാവളംതോടില്‍ പശുക്കളെ ഇടിച്ച് ഗതാഗതം തടസപ്പെട്ടു. 13 പശുക്കളെയാണ് ചെന്നൈ-പാലക്കാട് ട്രെയിന്‍ ഇടിച്ചത്. പശുക്കളെ ഇടിച്ചതിനുപിന്നാലെ ട്രെയിന്‍ നിര്‍ത്തിയിട്ടു. ട്രാക്കില്‍ നിലയുറപ്പിച്ചിരുന്ന പശുക്കളെ ട്രെയിന്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു. 13 പശുക്കളും ചത്തു. മീനാക്ഷിപുരം പൊലീസിന്റെ നേതൃത്വത്തില്‍ പശുക്കളുടെ ജഡം നീക്കി ട്രെയിന്‍ സര്‍വ്വീസ് പുനസ്ഥാപിക്കാനുളള ശ്രമം തുടരുകയാണ്.
Content Highlights:Train traffic disrupted after hitting cows in Palakkad