
പാലക്കാട്: പാലക്കാട് പട്ടാമ്പിയില്‍ മുറുക്കാന്‍ കടയുടെ മറവില്‍ കഞ്ചാവ് വില്‍പന. ഓങ്ങല്ലൂരിലാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശി രഘുനന്ദന്‍ പട്ടേലിനെ എക്‌സൈസ് പിടികൂടി.
രഘുനന്ദന്റെ താമസസ്ഥലത്ത് നിന്ന് ഒന്നരക്കിലോ കഞ്ചാവും നിരോധിത പുകയില ഉത്പന്നങ്ങളും എക്‌സൈസ് പിടികൂടി. നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രഘുനന്ദന്റെ താമസ സ്ഥലത്ത് എക്‌സൈസ് പരിശോധന നടത്തിയത്.
Content Highlights- UP native man arrested for sell cannabis in palakkad