പാലക്കാട് പന്നിപ്പടക്കം പൊട്ടി പശുവിന്റെ വായ തകര്‍ന്നു

ഭക്ഷണപദാര്‍ത്ഥത്തില്‍ പൊതിഞ്ഞുവെച്ച പടക്കമാണ് പൊട്ടിത്തെറിച്ചത്

dot image

പാലക്കാട്: പന്നിപ്പടക്കം പൊട്ടി പശുവിന്റെ വായ തകര്‍ന്നു. പാലക്കാട് പുതുനഗരം റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. പന്നിയെ പിടികൂടാന്‍ വെച്ച പടക്കം പശു അബദ്ധത്തിൽ കടിച്ചതാണെന്നാണ് നിഗമനം.

ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് സംഭവം നടന്നത്. ഭക്ഷണപദാര്‍ത്ഥത്തില്‍ പൊതിഞ്ഞുവെച്ച പടക്കമാണ് പൊട്ടിത്തെറിച്ചത്. വെറ്ററിനറി ഡോക്ടര്‍മാര്‍ എത്തി പശുവിന് ഉടൻ ചികിത്സ നൽകും.

Content Highlights: A pig cracker exploded and broke the cow's mouth.

dot image
To advertise here,contact us
dot image