
പാലക്കാട് : പാലക്കാട് മരം മുറിക്കുന്നതിനിടെ മരത്തിൽ കുടുങ്ങിയ യുവാവ് മരിച്ചു. മംഗലം ഡാം വനമേഖലയിൽ മരം മുറിക്കാൻ കയറിയ വീഴ്ലി സ്വദേശി കണ്ണനാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് കണ്ണൻ മരത്തിൽ കുടുങ്ങിയത്.
ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് നീണ്ട പരിശ്രമത്തിനിടെ കണ്ണനെ താഴെയിറക്കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
content highlights : young man died when he got stuck in a tree