പത്തനംതിട്ട വടശ്ശേരിക്കരയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

പടക്കം പൊട്ടിച്ച് തുരത്താൻ ശ്രമിക്കുന്നതിനിടെ ആൾക്കൂട്ടത്തിലേക്ക് കാട്ടാന ഓടി എത്തുകയായിരുന്നു. വനപാലകരെത്തി കാട്ടാനയെ വനത്തിലേക്ക് തുരത്തി

dot image

പത്തനംതിട്ട : പത്തനംതിട്ട വടശ്ശേരിക്കരയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു.വടശ്ശേരിക്കര ബൗണ്ടറി ചെമ്പരത്തിമൂട് സ്വദേശി മജീഷിനാണ് പരിക്കേറ്റത്. കാട്ടാനയെ തുരത്താൻ നാട്ടുകാർ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം. പടക്കം പൊട്ടിച്ച് തുരത്താൻ ശ്രമിക്കുന്നതിനിടെ ആൾക്കൂട്ടത്തിലേക്ക് കാട്ടാന ഓടി എത്തുകയായിരുന്നു. കുഴിയിൽ വീണ മജീഷിനെ കുഴിയിലേക്ക് ഇറങ്ങി ആന ആക്രമിക്കുകയായിരുന്നു. വനപാലകരെത്തി കാട്ടാനയെ വനത്തിലേക്ക് തുരത്തി

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us