കൊല്ലം: പോക്സോ കേസിൽ 25കാരന് 16 വർഷവും ഒമ്പത് മാസവും കഠിന തടവും ശിക്ഷ വിധിച്ചു. കൊല്ലം ഇടയ്ക്കാട് സ്വദേശി അഖിലിനാണ് ശിക്ഷ വിധിച്ചത്. പത്തനംതിട്ട അടൂർ അതിവേഗ കോടതിയുടേതാണ് വിധി. അടൂർ അതിവേഗ സ്പെഷ്യൽ ജഡ്ജ് മഞ്ജിത്താണ് ശിക്ഷ വിധിച്ചത്.
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രതി വീട്ടിൽ കയറി പീഡിപ്പിച്ചുവെന്നാണ് കേസ്. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ബലമായി ബൈക്കിൽ കയറ്റിക്കൊണ്ട് പോയി പീഡിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ ഏനാത്ത് പൊലീസാണ് അന്വേഷണം നടത്തിയത്.
പിന്നാക്കക്കാർ വോട്ടുകുത്തി യന്ത്രങ്ങൾ,മുസ്ലിംകൾക്കാണ് പ്രത്യേക പരിഗണനയും പരിരക്ഷയും: വെള്ളാപ്പള്ളികേസിൽ 13 സാക്ഷികളെ വിസ്തരിച്ചു. 29 രേഖകളാണ് ഹാജരാക്കിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സ്മിത ജോൺ ആണ് ഹാജരായത്.